Friday, March 5, 2010

എന്താണ് കൊട്ടിപ്പാടിസ്സേവ?


സോപാനസംഗീതം, അഷ്ടപദി തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്ന സംഗീതശാഖയുടെ യഥാര്‍ത്ഥ നാമമാണ് കൊട്ടിപ്പാടിസ്സേവ. പേരു സൂചിപ്പിയ്ക്കുന്ന പോലെത്തന്നെ ഈശ്വ‍ര ചൈതന്യ‍ത്തെ കൊട്ടി- പാടി സ്തുതിയ്ക്കലാണ് ‍ഇതിലൂടെ നിര്‍വ്വ‍ഹിയ്ക്കുന്നത്. ഒരാള്‍ തന്നെ കൊട്ടുകയും - പാടുകയും ചെയ്യ‍ുന്നു എന്ന കലാ സവിശേഷതയും ഇതിനു മാത്രം അവകാശപ്പെട്ടതാണ്.
പൂജാസന്ദര്‍ഭങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും ഇത് അവതരിപ്പിയ്ക്കുന്നു. ഭക്തിരസമാണ് ഇതിന്റെ കാതല്‍. അമിതമായ സംഗീതപ്രയോഗങ്ങള്‍ക്ക് ഇതില്‍ സാധുതയില്ല. രാഗഭാവം വരത്തക്ക വിധം പാടുകയാണ് ചെയ്യുന്നത്. സമയമനുസരിച്ചാണ് രാഗപ്രയോഗം. അതായത്, ഒരേ കീര്‍ത്തനം തന്നെ, പ്രയോഗിയ്ക്കുന്ന സമയത്തിനനുസരിച്ച് വിവിധ രാഗങ്ങളില്‍ ആലപിയ്ക്കാറുണ്ട്.

അവതരണ രീതി

ഇടയ്ക്കയാണ് കൊട്ടിപ്പാടിസ്സേവയുടെ അനുസാരി വാദ്യം സപ്തസ്വ ര‍ങ്ങള്‍ ആവിഷ്കാരിയ്ക്കാവുന്ന ചര്‍മ്മവാദ്യ മാണ് ഇടയ്ക്ക. ഇടയ്ക്കയുടെ ആധാരശ്രുതിയില്‍ രാഗം ആലപിച്ച് ത്യാണി പാടുന്നു. തുടര്‍ന്ന് ഇടയ്ക്കയില്‍ കൂറു കൊട്ടിവെച്ച ശേഷം കീര്‍ത്തനം ആലപിയ്ക്കുന്നു. ശ്രീകോവിലിനുള്ളിലെ മൂര്‍ത്തിയ്ക്കനുസരിച്ചുള്ള കീര്‍ത്തനങ്ങളാണ് പ്രധാനമായും ആലപിയ്ക്കുക. ജയദേവകവിയുടെ ഗീതഗോവിന്ദം - അഷ്ടപദി മൂര്‍ത്തിഭേദമില്ലാതെ ആലപിയ്ക്കാവുന്നതാണ്. ഇടയ്ക്ക കൊട്ടുന്നയാള്‍ തന്നെ പാടുകയും, ഒരാള്‍ ഇടയ്ക്ക കൊട്ടി മറ്റൊരാള്‍ ചേങ്ങിലയില് താളം പിടിച്ച് പാടുകയും ചെയ്യുന്നതായി രണ്ട് രീതികളുണ്ട്. സാഹച‍ര്യങ്ങള്‍ക്കനുസരിച്ച് രണ്ട് രീതിയും അനുവര്‍ത്തിച്ചു വരാറുണ്ട്.
ഇടയ്ക്കയുടെ ശ്രുതി ആധാരമാക്കി പാടണം എന്നതുകൊണ്ടു തന്നെ ഗായകനെ സംബന്ധിച്ചിടത്തോളം സംഗീതബോധം നല്ലപോലെ ആവശ്യ മാണ്. ആലാപനത്തില്‍ എത്രത്തോളം ഭക്തികലര്‍ന്നിട്ടുണ്ടോ അത്രയും ഹൃദ്യ മാകും അതിന്റെ ശ്രവണം.

പ്രസക്തി

ഭക്തനെ സംബന്ധിച്ചിടത്തോളം ഈ‍ശ്വ രനിലേയ്ക്ക് അയാളെ അടുപ്പിയ്ക്കുന്ന ഒരു കണ്ണിയാണ് കൊട്ടിപ്പാടിസ്സേവക്കാരന്‍. പൂജ ചെയ്യുന്ന ആള്‍ക്കു ശേഷം ഈ‍ശ്വ രന്റെ ഏറ്റവും അടുത്തു നില്‍ക്കുന്ന വ്യ ക്തിയും അദ്ദേഹമാണ്. ക്ഷേത്രസോപാനത്തിലാണ് , (ശ്രീകോവിലിലേയ്ക്കു പ്രവേശിയ്ക്കാനുള്ള പടികള്‍ക്കു സമീപം) കൊട്ടിപ്പാടിസ്സേവക്കാരന്റെ സ്ഥാനം. ഭക്തരുടെ മനസ്സിലെ സ്തുതികളേയും, പ്രാര്‍ത്ഥനകളേയും, സങ്കടങ്ങളേയും ഈ‍ശ്വ രനോട് സംഗീത രൂപത്തില്‍ ഉച്ചത്തില്‍ അറിയിക്കുകയാണ് യഥാര്‍ത്ഥത്തില്‍ കൊട്ടിപ്പാടിസ്സേവക്കാരന്‍ ചെയ്യുന്നത്. എല്ലാവര്‍ക്കും വേണ്ടി ഈശ്വ രനെ സ്തുതിയ്ക്കുകയും, ചെയത തെറ്റുകള്‍ ഏറ്റു പറയുകയും ചെയ്യുന്ന പ്രതിനിധിയുടെ സ്ഥാനമാണ് അദ്ദേഹത്തിന്.

No comments:

Post a Comment