Friday, March 5, 2010

കൊട്ടിപ്പാടിസ്സേവയിലെ രാഗങ്ങളും താളങ്ങളും











കേരളീയ
രാഗങ്ങളായ പാടി, പുറനീര, ദേശാക്ഷി, ഇന്ദിശ,നളത്ത,ശ്രീകണ്ഠി,അന്ധാളി (പ്രദോഷരാഗം) തുടങ്ങിയ രാഗങ്ങള്‍ക്കൊപ്പം കര്‍ണ്ണാടകസംഗീത രാഗങ്ങളും ഉപയോഗിക്കുന്നു. രാഗങ്ങളില്‍ അന്യ സ്വ രങ്ങള്‍ വരാതെ ആലപിയ്ക്കുക എന്നല്ലാതെ ഭൃഗകള്‍, നിരവല്‍‍, സ്വ രംപാടല്‍ എന്നിവയൊന്നും കൊട്ടിപ്പാടിസ്സേവയില്‍ അനുവദിച്ചിട്ടുള്ളതല്ല. എന്നാല്‍ ഗമക പ്രയോഗങ്ങള്‍ ധാരാളമായി ഉപയോഗിയ്ക്കാറുണ്ട്. കൊട്ടിപ്പാടിസ്സേവയുടെ തുടക്കത്തിലെ രാഗം പാടലില്‍ 'അ' കാരം മാത്രമേ പാടാവൂ. 'അ' കാരത്തിലെ ആദ്യത്തെ സഞ്ചാരത്തില്‍ തന്നെ രാഗഭാവം വരുത്താന്‍ കഴിയണം. വള്ളുവനാടന്‍ ഭാഗങ്ങളിലെ സമ്പ്രദായത്തില്‍ ശങ്കരാഭരണരാഗം വേണം ആദ്യം ആലപിയ്ക്കാന്‍.
കൊട്ടിപ്പാടിസ്സേവയിലെ താളങ്ങള്‍ എല്ലാം തന്നെ കേരളീയ മേളപദ്ധതിയില്‍ ഉപയോഗിയ്ക്കുന്നവയാണ്. ചെമ്പട, തൃപുട, ചമ്പ, പഞ്ചാരി എന്നീ താളങ്ങളെല്ലാം പ്രയോഗത്തില്‍ വരുന്നുണ്ടെങ്കിലും ചെമ്പട, തൃപുട എന്നിവയ്ക്കാണ് മേല്‍ക്കൈ. ചെമ്പട എന്നാല്‍ ക
ര്‍ണ്ണാടക സംഗീതത്തിലെ ആദി താളം തന്നെ. തൃപുട എന്നാല്‍ മിശ്രചാപ്പും. ചേങ്ങിലയാണ് താളം പിടിയ്ക്കാന്‍ ഉപയോഗിയ്ക്കുക. അടി - വീശ് സമ്പ്രദായത്തിനു പകരം അമര്‍ത്തിയും (ഒച്ച കൂട്ടി), പതുക്കെയും ആണ് താളം പിടിയ്ക്കുക. കൈ മലര്‍ത്തിപ്പിടിച്ച് ചേങ്ങിലയിലെ തൂക്ക് തള്ളവിരലില്‍ കൊളുത്തി, മുഴങ്കൈയില്‍ ചേങ്ങില പതിപ്പിച്ച് കിടത്തിയാണ് സാധാരണയായി താളം പിടിക്കുക. ചില സന്ദര്‍ഭങ്ങളില്‍ ചേങ്ങില വിരലില്‍ തൂക്കിയിട്ട് 'ണാം ണാം' നാദത്തോടെയും പ്രയോഗിയ്ക്കുന്നു.










കൊട്ടിപ്പാടിസ്സേവയിലെ ഇടയ്ക്കപ്രയോഗത്തിനും സവിശേഷതയുണ്ട്. പാട്ടിനനുസരിച്ച് ശ്രുതിചേര്‍ത്ത് വായിയ്ക്കുകയാണ് വേണ്ടത്. അമിതമായ കസര്‍ത്തുകള്‍ക്ക് അവിടെ സാധുതയില്ല. കീര്‍ത്തനത്തിന്റെ ചരണങ്ങള്‍ക്കിടയ്ക്ക് ചെറിയ രീതിയിലുള്ള പ്രയോഗങ്ങളാകാം. സ്വ രസഞ്ചാരമറിഞ്ഞ് ഇടയ്ക്ക പ്രയോഗിയ്ക്കുമ്പോഴേ കൊട്ടിപ്പാടിസ്സേവയ്ക്ക് ഭാവം കൈവരൂ.

No comments:

Post a Comment